Share this Article
ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ നിരീക്ഷണത്തിൽ
വെബ് ടീം
18 hours 34 Minutes Ago
1 min read
SNAKE BITE

തിരുവനന്തപുരം:  7-ാം ക്ലാസുകാരിയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്.നെയ്യാറ്റിൻകരയിൽ ചെങ്കല്‍ ഗവ. യുപിഎസിലെ ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. 

നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പുകടിയേറ്റത്. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു.

ഉടനെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ  തുടരുകയാണ്. മറ്റു ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പാമ്പിനെ ഉടനെ സ്‌കൂൾ അധികൃതർ അടിച്ച്‌ കൊന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories