ആലപ്പുഴ പൂച്ചാക്കലില്‍ ദളിത് യുവതിയെ നടുറോഡില്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശേരി സ്വദേശികളായ ഷൈജു, ഷൈലേഷ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ സഹോദരങ്ങളെ മര്‍ദിച്ചതില്‍ ഷൈജുവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അതിക്രമം.