Share this Article
തൃപ്പൂണിത്തുറയില്‍ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മില്‍ സംഘർഷം
Clash Between Bus Staff in Thrippunithura

എറണാകുളം തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മില്‍ സംഘർഷം.കഴിഞ്ഞ ദിവസം വൈകിട്ട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു. എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചത്. തുടർന്ന് യാത്രക്കാരും നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടതോടെയാണ് അക്രമികള്‍ പിൻവാങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories