Share this Article
മുന്തിയ ഇനം ആടുകളെ മോഷണം; ചെങ്ങന്നൂരില്‍ ആട് മോഷണം തുടര്‍കഥയാകുന്നു
Theft of prime breed sheep; Goat theft in Chengannur becomes sequel

ആലപ്പുഴ ചെങ്ങന്നൂരില്‍ ആട് മോഷണം തുടര്‍കഥയാകുന്നു. മുന്തിയ ഇനംആടുകളാണ് മോഷണം പോകുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.

ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിലെ ആടുവളര്‍ത്തല്‍ ഉപജീവന മാര്‍ഗമാക്കിയ കര്‍ഷകര്‍ക്കാണ് മുന്തിയ ഇനം ആടുകളെ നഷ്ടമായത്.  മഹാരാഷ്ട്ര ബീറ്റല്‍, ജമ്‌നാപാരി ഇനത്തില്‍പ്പെട്ട നല്‍പ്പത്തിഅയ്യായിരം രൂപയിലധികം വില വരുന്ന ആടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയത്.

20 വര്‍ഷമായി ആട് ഫാം നടത്തുന്ന മംഗലം സ്വദേശി മോനാട്ട് ജയ്ക്കബ് ജോര്‍ജിന്റെ മഹാരാഷ്ട്ര ബീറ്റല്‍ ഇനത്തില്‍പ്പെട്ട ആടിനെയാണ് നഷ്ടമായത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം വാങ്ങിയ ആടുകളാണ് ഫാമിലുള്ളത്. കൂട്ടിനുള്ളിലുള്ള ആടിനെ കവര്‍ച്ച ചെയ്തതെന്ന് ജയ്ക്കബ് പറയുന്നു.

പുത്തന്‍കാവ് സ്വദേശി എം.ടി രാജന്റെ ജമ്‌നാപാരി ഇനത്തില്‍പ്പെട്ട ആടും മോഷണം പോയി. വിവിധയിടങ്ങളില്‍ നിന്ന് ആടുകളെ സമാന രീതിയിലാണ് കവര്‍ച്ചചെയ്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും  കര്‍ഷകര്‍ പറയുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories