Share this Article
image
സീ പ്ലെയിൻ പദ്ധതിയെ പ്രതിസന്ധിയിലാക്കി കളക്ടർക്ക് വനം വകുപ്പിന്റെ കത്ത്
Seaplane

ഇടുക്കി മാട്ടുപെട്ടിയിൽ സീ പ്ലെയിൻ ഇറങ്ങുന്നത് കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസം സൃഷ്ടിയ്ക്കുമെന്ന് ചൂണ്ടികാട്ടി ഇടുക്കി ജില്ലാ കളക്ടർക് വനം വകുപ്പ് കത്ത് അയച്ചു .മൂന്നാർ ഡി എഫ് ഓ ആണ് കത്ത് അയച്ചിരിയ്ക്കുന്നത്

മാട്ടുപെട്ടിയിൽ സീ പ്ലെയിൻ പദ്ധതിയുടെ ട്രയൽ റണ്ണിന് മുൻപാണ് ആശങ്കകൾ സൂചിപ്പിച്ച് മൂന്നാർ ഡി എഫ് ഓ ഇടുക്കി ജില്ലാ കളക്ടർക്ക് കത്ത് അയച്ചിരിയ്ക്കുന്നത്. 

ആനുമുടി ഷോല, പാമ്പാടുംഷോല,  ഉദ്യാനങ്ങളോടും കുറിഞ്ഞി മല സാങ്ക്ച്വറിയോടും ചേർന്ന് കിടക്കുന്ന മാട്ടുപെട്ടി ജലാശയം അതീവ പരിസ്ഥിതി മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കത്ത് ചൂണ്ടികാട്ടുന്നു.  

ആനമുടി ഷോലയിൽ നിന്നും മൂന്നര കിലോമിറ്റർ മാത്രമാണ് മാട്ടുപെട്ടി യിലേക്കുള്ള എയർ ഡിസ്റ്റൻസ്.  ജലാശയത്തിൽ പതിവായി കാട്ടാനകൾ ഇറങ്ങാറുണ്ട്. സംരക്ഷിത  വന മേഖലയിലേയ്ക് ആനകൾ  പതിവായി സഞ്ചരിയ്ക്കുന്നത്  മാട്ടുപെട്ടി ജലാശഎത്തിലൂടെയാണെന്നും വിവരിയ്ക്കുന്നുണ്ട്.

സീ. പ്ലെയിൻ പോലുള്ള  പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഉണ്ടാവാൻ  സാധ്യത ഉള്ള മനുഷ്യ വന്യ മൃഗ സങ്കർഷം ഒഴിവാക്കാൻ ഇടപെടൽ നടപ്പിലാക്കണമെന്നും  കത്ത് സൂചിപിയ്ക്കുന്നു.

സീ  പ്ലെയിൻ ഇറങ്ങുന്നത്  കാട്ടാനകളുടെ സൈര്യ വിഹാരം തടസപ്പെടുത്തിമെന്നാണ് വനം വകുപ്പിന്റെ വാദം. പുലർച്ചെയും വൈകുന്നേരങ്ങളിലും പതിവായി ആനകൾ ഇവിടെ എത്താറുണ്ട്.

സമീപത്തെ  ഇൻഡോ സ്വിസ് പ്രോജെക്ടിന്റെ ഭാഗമായ പുൽമെടുകൾ ആനകളുടെ വിഹാര കേന്ദ്രമാണ്.  ടൂറിസം മേഖലയിൽ  വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പദ്ധതി, വനം വകുപ്പിന്റെ ഇടപെടൽ മൂലം തുടക്കത്തിലേ തടസപ്പെടുമോ എന്ന ആശങ്കയാണ് നിലവിൽ ഉയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories