Share this Article
ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചത് കടബാധ്യത തീര്‍ക്കാനെന്ന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോ
വെബ് ടീം
posted on 18-06-2023
1 min read
Village field assistant Lijo said that he tried to rob the bank to settle his debt

തൃശൂർ അത്താണി ബാങ്ക് കവര്‍ച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് നഷ്ടപ്പെട്ട 50 ലക്ഷം ബാധ്യതയക്കം 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്ന് ലിജോ  പോലീസിന് മൊഴി നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അത്താണിയിലെ ഫെഡറൽ ബാങ്കിൽ തേക്കുംകര വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോ പെട്രോളുമായെത്തി  കവര്‍ച്ചാ ശ്രമം നടത്തിയത്. ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കാൻ വന്നതാണെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു.ഒടുവില്‍  നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട ഇയാളെ   പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മാനസിക വിഭ്രാന്തിയുള്ള ആളാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ബാധ്യതയെക്കുറിച്ച് പ്രതി പറയുന്നത്. വീട് ലോൺ ഇനത്തില്‍ 23 ലക്ഷവും, റമ്മി കളിച്ച് നഷ്ടപ്പെട്ട 50 ലക്ഷവുമുള്‍പ്പടെ 73 ലക്ഷത്തിലധികം രൂപ കടബാധ്യയുണ്ടെന്ന് ലിജോ പോലീസിന് മൊഴിനല്‍കി.  

സുഹൃത്തുക്കളിൽ നിന്നുമുള്‍പ്പടെ വലിയ തുകകൾ കടം വാങ്ങിയാണ് റമ്മി കളിച്ചത്. കടം പെരുകിയതോടെ ഒരാഴ്ച്ചയായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ലിജോ. തുടർന്നാണ് ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ടതെന്നും മൊഴിയിൽ പറയുന്നു.

വധ ശ്രമത്തിനും കവർച്ചാ ശ്രമത്തിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ  പ്രതിയെ  ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ലിജോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതിയുടെ ബാങ്ക് ഇടപാടുകള്‍ ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നും വടക്കാഞ്ചേരി പോലീസ് അറിയിച്ചു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories