Share this Article
കാന്തല്ലൂരിന്റെ ആപ്പിള്‍ തോട്ടം; കേരളത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന സ്ഥലം

Kanthalur's Apple Orchard; A place where apples are cultivated on an industrial basis in Kerala

കാന്തല്ലൂരില്‍ ആപ്പിള്‍ വിളഞ്ഞു തുടുത്തു. ഇനി വിളവെടുപ്പ് കാലം. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന ഒരേയൊരു സ്ഥലമാണ് കാന്തല്ലൂര്‍. മഞ്ഞുകണമേറ്റ് ചുവന്നു നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.

കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥയും മണ്ണിന്റെ ഫലപുഷ്ടിയും ആപ്പിള്‍കൃഷിക്ക് അനുയോജ്യമാണെന്ന് 15 വര്‍ഷം മുമ്പാണ് തിരിച്ചറിഞ്ഞത്. ഏതാനും റിസോര്‍ട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി ഹിറ്റാകുകയായിരുന്നു. ഇപ്പോള്‍ ഫാം ടൂ റിസത്തിന്റെ ഭാഗമാണ് കാന്തല്ലൂരിലെ ആപ്പിള്‍ കൃഷി.

അമ്പതിലധികം കര്‍ഷകര്‍ നൂറേക്കറോളം സ്ഥലത്ത് ആപ്പിള്‍ കൃഷി ചെയ്യുന്നു. ഇതില്‍ റിസോര്‍ട്ടുകളുമുണ്ട്. ഒരേക്കര്‍ മുതല്‍ ഏഴേക്കര്‍ വരെ സ്ഥലങ്ങളില്‍ ആപ്പിള്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. ആപ്പിളുകളുടെ വിളവെടുപ്പ് ജൂലായ് അവസാനത്തോടെ സമാപിക്കും. കാന്തല്ലൂരില്‍ ശരാശരി ഒരു മരത്തില്‍നിന്ന് 30 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. വലുപ്പത്തില്‍ ഇടത്തരക്കാരാണ്, സാധാരണ ആപ്പിള്‍ പോലെ രൂപ ഭംഗിയില്ല.ആപ്പിള്‍ കൃഷിയാണ് കാന്തല്ലൂരിന്റെ ഖ്യാതി വര്‍ധിപ്പിച്ചത്.ആപ്പിള്‍ കൃഷി കാന്തല്ലൂരില്‍ ഇന്ന് ഫാം ടൂറിസത്തിന്റെ ഭാഗമാണ്.മഞ്ഞുകണമേറ്റ് ചുവന്നുനില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories