കണ്ണൂര്‍:വീണ്ടും തെരുവുനായ ആക്രമണം. പാനൂരില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.പാനൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുനിയില്‍ നസീര്‍ - മുര്‍ഷിദ ദമ്പതികളുടെ മകന്‍ ഐസിന്‍ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടില്‍നിന്ന് മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്‌ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി.
പാനൂര്‍ മേഖലയില്‍ തെരുവുനായശല്യം രൂക്ഷമാണ്. സ്‌കൂളുകള്‍ കൂടി തുറന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരേപോലെ ഭീതിയിലാണ്.