Share this Article
പള്ളിപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുതവരൻ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണായി
 Vishnujith

മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണയതായി വിവരം.  ഊട്ടി-കുനൂര്‍ ലൊക്കേഷനിലാണ് ഫോണ്‍ ഓണായത്.

വിഷ്ണു മേട്ടുപ്പാളയം വഴി പോയെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്‌നാട് പോലീസും കേരളാ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വിഷ്ണു പണം കടം വാങ്ങിയ സുഹൃത്ത് ശരതും ഒപ്പം യാത്ര ചെയ്യുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

കഴിഞ്ഞ നാലാം തീയതിയാണ് വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്.  പിന്നീട്  ഫോണ്‍ സ്വിച്ച് ഓഫായി.

കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വണ്ടി കയറുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories