Share this Article
കണക്കില്‍പ്പെടാത്ത പണത്തിനു പുറമെ മൊബൈല്‍ ഫോണും; നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍
വെബ് ടീം
22 hours 19 Minutes Ago
1 min read
ACTOR MANIKANDAN SUSPENDED

പാലക്കാട്:  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍. കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെയാണ് സസ്‌പെൻഷൻ. ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്.

കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ് മണികണ്ഠന്‍.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബര്‍ 29നു റെയ്ഡ് നടന്നത്. വാടക വീട്ടില്‍നിന്നു പണത്തിനു പുറമെ മൊബൈല്‍ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലും കാസര്‍കോട് ചെറുവത്തൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടന്നിരുന്നു.

പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories