മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ദേവികുളം സബ് കളക്ടര്‍. അപകട മേഖലകളിലെ വഴിയോര വില്‍പ്പന ശാലകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടകരമായ സാഹചര്യങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ പഞ്ചായത്ത്തല ട്രീകമ്മറ്റികള്‍ക്ക് രൂപം നല്‍കി മുറിച്ച് നീക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും സബ് കളക്ടര്‍ പറഞ്ഞു.