Share this Article
Union Budget
'കേരള സർക്കാർ മറുപടി നൽകിയില്ല', പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ
വെബ് ടീം
posted on 10-12-2024
1 min read
cm letter

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വീട് വെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും 100 വീടുകൾ വെച്ച് നൽകാമെന്ന് കർണാടക അറിയിച്ചിരുന്നുവെന്നുമാണ് കത്തിലുള്ളത്.

കേരള ചീഫ് സെക്രട്ടറിതലത്തിലും വിഷയം സംസാരിച്ചിരുന്നുവെന്നും വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ അറിയിച്ചു. കേരളത്തിന്റെ മറുപടി ലഭിക്കാത്തത് വാ​ഗ്ദാനം പാലിക്കാൻ തടസ്സമാണെന്നും ഭൂമി വാങ്ങി വീട് വെച്ച് നൽകാൻ തയ്യാറെന്നും സിദ്ദരാമയ്യ പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories