Share this Article
image
തളിപ്പറമ്പിൽ നിന്നും വിദ്യാർത്ഥിയെ കാണാതായി; അന്വേഷണം
വെബ് ടീം
posted on 08-10-2024
1 min read
STUDENT MISSING

കണ്ണൂർ തളിപ്പറമ്പിൽ നിന്നും വിദ്യാർത്ഥിയെ കാണാതായി. തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ 14 കാരനായ ആര്യനെ ആണ് കാണാതായത്. ചൊവ്വാഴ്ച  വൈകുന്നേരത്തോടെയാണ് വിദ്യാർത്ഥിയെ കാണാതായത്. കാണാതാകുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ചിരുന്ന ആര്യൻ്റെ കയ്യിൽ സ്കൂൾ ബാഗും ഉണ്ടായിരുന്നു.

സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. ഈ ചിത്രത്തിൽ കാണുന്ന കുട്ടിയെ എവിടെ വച്ചെങ്കിലും കാണുകയാണെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories