Share this Article
ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 16-06-2024
1 min read
KSRTC-driver-collapses-and-dies-in-Pala

പാലാ:  കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാലാ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എരുമേലി കൊരട്ടിപ്പാലം അമ്പലവളവ് സ്വദേശിയായ പി കെ ബിജുവാണ് (54)  മരിച്ചത്. ഇന്ന് രാവിലെ ഒൻപതിന് കെഎസ്ആർടിസി പാലാ ഡിപ്പോയിലാണ് സംഭവം.

പാലാ-സുൽത്താൻബത്തേരി സർവ്വീസിലെ ഡ്രൈവറാണ്. ദീർഘദൂര സർവീസ് പോകാൻ ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories