Share this Article
71 വയസ്സിലും സ്റ്റെനോ ടൈപ്പിംഗ് മേഖലയില്‍ സജീവമായി ശ്യാമ ഭട്ട്

Shyama Bhatt is still active in the field of steno typing at the age of 71

71 വയസ്സിലും തന്റെ പ്രവർത്തന മേഖലയിൽ സജീവമാവുകയാണ് കുമ്പള സ്വദേശി ശ്യാമ ഭട്ട്, അന്യം നിന്നു പോകുന്ന സ്റ്റെനോ ടൈപ്പിംഗ് മേഖലയിലാണ് ഇയാൾ കർമ്മ നിരതനാകുന്നത്. വിരമിക്കാൻ തയ്യാറാണെങ്കിലും കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മിടുക്കാണ് ഇപ്പോഴും ശ്യാമ ഭട്ടിനെ ആളുകൾ തേടിയെത്തുന്നതിന്റെ രഹസ്യം .

കോടതികളിൽ നിന്നുപോലും ടൈപ്പിംഗ് മെഷീൻ അന്യമാകുന്ന കാലത്താണ് ശ്യാംഭട്ട് അക്ഷരങ്ങൾ കോർത്തിണക്കുന്നത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് ആരംഭിച്ചതാണ് അക്ഷരങ്ങളുമായുള്ള ഈ കൂട്ടുകെട്ട്.

തുടർന്ന് വിവിധ ഇടങ്ങളിൽ പ്രഗൽഭ അഭിഭാഷകരുടെ കൂടെ ദീർഘമായ സേവനം. പ്രായമേറെയായെങ്കിലും  അക്ഷരങ്ങളുടെ ഈ താളമാണ് ശ്യാമ ഭട്ടിനെ മുന്നോട്ടു നയിക്കുന്നത്.വിരമിക്കാൻ തയ്യാറാണെങ്കിലും കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മിടുക്കാണ് ശ്യാമ ഭട്ടിനെ തേടി ആളുകൾ എത്തുന്നതിന്റെ രഹസ്യം.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories