പൂക്കാലം തീര്‍ത്ത് കണിമരുതും പൂവാകയും.ഇരട്ടയാര്‍ ഡൈവേര്‍ഷന്‍ അണക്കെട്ടിന്റെ തീരങ്ങളിലാണ് പൂമരങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്നത് .നിരവധി സഞ്ചാരികളാണ് ഈ വര്‍ണ്ണ വസന്തം കാണുവാനായി അണക്കെട്ടിന്റെ തീരത്ത് ദിനംപ്രതി എത്തുന്നത്. ജില്ലയിലെ മറ്റു അണക്കെട്ടുകളുടെ തീരങ്ങളിലും ഇത്തരത്തില്‍ പൂമരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്നതില്‍ സംശയം വേണ്ട.