Share this Article
തൃശൂർ പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Body of missing Maharajas College student found in Peachy Dam, Thrissur

തൃശൂർ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ യെയാണ് (25) ബുധനാഴ്ച വൈകീട്ടോടെ കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാർത്ഥിയാണ് യഹിയ. 

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടത്തിന് പിന്നാലെ തൃശൂർ അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ച കുറവും ചെളിയും കാരണം ബുധനാഴ്ച രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. 

വ്യാഴാഴ്ച രാവിലെ 7.30 ടെയാണ് സ്‌കൂബ ടീം ഉൾപ്പടെയുള്ളവർ ചേർന്ന്  തിരച്ചില്‍ പുനരാരംഭിച്ചത്. കാണാതായതിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. മന്ത്രി കെ രാജൻ, തൃശൂർ സിറ്റി എ സി പി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories