Share this Article
image
മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് കേരളവിഷൻ നടപ്പാക്കുന്ന എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് നിർവഹിച്ചു
വെബ് ടീം
6 hours 0 Minutes Ago
1 min read
ENTE KANAMANIKK

തൃശ്ശൂർ: മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് കേരളവിഷൻ നടപ്പാക്കുന്ന എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം  തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നടന്നു. ശിശുദിനത്തിൽ ആശുപത്രി അങ്കണത്തിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്നും മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ള സംവിധാനം ഉണ്ട് എന്നതിന്റെ തെളിവാണ് കേരളവിഷന്റെ എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയെന്ന് എം.കെ. വർഗ്ഗീസ് പറഞ്ഞു.

എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരു അമ്മയെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര താരം ഭാമ പറഞ്ഞു.

ശിശുദിനത്തിൽ എന്റെ കൺമണിയ്ക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമാകാൻ മണപ്പുറം ഫൗണ്ടേഷന് കഴിഞ്ഞതിൽ സന്താഷമുണ്ടെന്ന് ബേബി കിറ്റ് കൈമാറിയ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ്.ഡി.ദാസ് അഭിപ്രായപ്പെട്ടു. ബേബി കിറ്റുകൾ ജോർജ്. ഡി. ദാസിൽ നിന്ന് തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ താജ് പോൾ ഏറ്റുവാങ്ങി.

കേരളവിഷനുമായി ഈ പദ്ധതിയിൽ കൈ കോർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ പറഞ്ഞു

ശിശുദിനത്തിൽ എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി വഴി കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ  അധ്യക്ഷത വഹിച്ച കേരള വിഷൻ എം.ഡി പ്രജേഷ് അച്ചാണ്ടി അഭിപ്രായപ്പെട്ടു

ചലച്ചിത്ര താരം ഭാമ ബേബി കിറ്റുകൾ കൈമാറി.എന്റെ കൺമണിയ്ക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി നടപ്പാക്കിയതിന് തൃശൂർ ജനറൽ ആശുപത്രിയുടെ അഭിനന്ദന പത്രം കേരളവിഷൻ എം ഡി പ്രജേഷ് അച്ചാണ്ടി മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടിവ് ജോർജ് ഡി.ദാസിന് കൈമാറി.

കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ,ഡോ വി.കെ. മിനി, സിഒഎ ജില്ല പ്രസിഡണ്ട് ടി.ഡി. സുഭാഷ്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അനൂപ്, തൃശൂർ കേരളവിഷൻ എം.ഡി ടി.ജയപ്രകാശ്, കേരളവിഷൻ ഡയറക്ടർ സുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിന്  ആശംസകൾ അർപ്പിച്ചു.

സിഒഎ തൃശൂർ ജില്ല സെക്രട്ടറി ആന്റണി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിഒഎ തൃശൂർ ജില്ല ട്രഷറർ സി.ജി.ജോസ് നന്ദി പറഞ്ഞു.കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന  എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories