Share this Article
തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 07-10-2024
1 min read
dog-hit-scooter

കൊല്ലം: ശൂരനാട്ടിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് പള്ളിച്ചന്ത പൈനുവിള കിഴക്കതിൽ ലിജിയാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റു. 

ശൂരനാട് വടക്ക് അഴകിയ കാവ് ക്ഷേത്രത്തിനടുത്ത് ഞായറാഴ്ച വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ലിജിയെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായയുടെ ശല്യം വളരെ രൂക്ഷമാണ്. 

റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ ലിജി മരണപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories