Share this Article
വിവാഹത്തില്‍ നിന്ന് പിന്‍മാറി; യുവതിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത് യുവാവ്
വെബ് ടീം
posted on 26-06-2024
1 min read
young-man-fires-at-house.

മലപ്പുറം: വിവാഹത്തിൽനിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ യുവാവ് വെടിവച്ചു. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്.

വീടിന്റെ ജനൽ ചില്ലുകൾ പൊട്ടി. അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയതെന്നാണ് സൂചന. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories