മാണി സി കാപ്പന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ എല്‍ഡിഎഫ് പ്രതിഷേധം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.വഞ്ചനാകേസില്‍ വിചാരണ നേരിടുന്ന മാണി സി കാപ്പന്‍ പാലായ്ക്ക് അപമാനമാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.