തിരുവനന്തപുരം: മല്‍സ്യ ബന്ധനത്തിനിടെ കടല്‍ച്ചൊറി അഥവാ ജെല്ലി ഫിഷ് കണ്ണിൽ തെറിച്ച് അലർജി ബാധിച്ച മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56 ) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29 നാണ് ജെല്ലി ഫിഷ് കണ്ണില്‍ തെറിച്ചത്.
മീന്‍ പിടിക്കുന്നതിനിടെ വലയില്‍ കുടുങ്ങിയ ജെല്ലി ഫിഷിനെ എടുത്തു മാറ്റുന്നതിനിടെ പ്രവീസിന്‍റെ കണ്ണിലേക്ക് തെറിക്കുകയായിരുന്നു.
ആദ്യം കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കണ്ണില്‍ നീര് പടരുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കണ്ണില്‍ നീരു കെട്ടിയ യുവാവ് തുടര്‍ന്ന് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അസ്വസ്ഥത കൂടി. അവിടെ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെല്ലി ഫിഷ് കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയാണ് മരണകാരണമായി പറയുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.