കോട്ടയത്ത് വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം. പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു . തുടർന്ന് ജീവനക്കാർ ഇയാളെ കെട്ടിയിടുകയായിരുന്നു. ഇതോടെ ഡോക്ടറെ കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ശനിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലാണ് സംഭവം നടന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി വൈകിയെന്ന് ഡോക്ടര്‍ ആരോപിച്ചു.