Share this Article
Union Budget
മാനസിക പ്രയാസത്തില്‍ നാടുവിട്ടു;കാണാതായ തഹസില്‍ദാര്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചെന്ന് ബന്ധുക്കള്‍
Tahsildar

മലപ്പുറം തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ചാലിബ് പി.ബിയെ കാണാതായ സംഭവത്തിലെ ദുരൂഹത നീങ്ങി. ഭാര്യയുമായി ഫോണില്‍ സംസാരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാനസിക പ്രയാസത്തില്‍ നാടുവിട്ടതാണെന്നും പോയത് കര്‍ണാടകയിലേക്കാണെന്നും വീട്ടുകാരെ അറിയിച്ചു. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബിനെ ബുധനാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്.

ഓഫീസില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം വൈകുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്തിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയുമാണ് കാണിച്ചിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories