പാലക്കാട്: ബെവ്‌കോ ഔട്‌ലെറ്റില്‍ പെണ്‍കുട്ടിയെ ബന്ധു വരിയില്‍ നിര്‍ത്തി. ക്യൂവിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്തിട്ടും കുട്ടിയെ മാറ്റിയില്ല. പത്തുവയസ് തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് വരിനിര്‍ത്തിയത്. കരിമ്പനക്കടവ് ബെവ്‌കോ ഔട്‌ലെറ്റില്‍ ആണ് സംഭവം. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധുവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.