മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പേവിഷബാധ മലപ്പുറം പെരുവള്ളൂർ സ്വദേശിയുടെ മകളാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്. മാർച്ച് 29നാണ് കടയിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പ് അടക്കമുള്ള നൽകിയിരുന്നു. എന്നാൽ പിന്നീട് കുട്ടിക്ക് ശാരീരികാസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതിനെത്തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയെ ആക്രമിച്ച തെരുവ് നായ മറ്റ് ഏഴ് പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.