തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് റദ്ദാക്കിയ നടപടി തൃശൂർ ജില്ലാ കളക്ടർ പിൻവലിച്ചു. നിർമ്മാണം നടക്കുന്ന മേഖലയിൽ ഗതാഗത ക്രമീകരണത്തിന് നടപടിയെടുക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ടോൾ പിരിക്കാനുള്ള അനുമതി കളക്ടർ നൽകിയത്.
ഇന്നലെ രാത്രിയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവ് നൽകിയത്.ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെ ടോൾ പിരിവ് പാടില്ലെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. അടിപ്പാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ഈ മാസം 16ന് ടോൾപ്പിരിവ് നിർത്തിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.