അട്ടപ്പാടിയില്‍ ആദിവാസി വയോധികനെ ആന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന്‍ ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഞായറാഴ്ച്ച വൈകീട്ട് പഞ്ചക്കാട്ടില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു.
രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടി കൊലപ്പെടുത്തിയെന്ന് മനസിലായത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യന്‍. സംഭവം നടന്ന പ്രദേശം വനമല്ല. ഇവിടെ ആദിവാസികള്‍ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ്.