ഇടുക്കി മൂന്നാറില്‍ ദേശിയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി.30 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെടുത്തത്.സംഭവത്തില്‍ എക്‌സൈസ് വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.ലഹരിയുടെ ഉപയോഗം തടയാന്‍ ലക്ഷ്യമിട്ടുള്ള പോലീസിന്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധനക്കിടെയാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് പഴയ മൂന്നാര്‍ ടൗണിന് സമീപമായിരുന്നു കഞ്ചാവ് ചെടി വളര്‍ന്ന് നിന്നിരുന്നത്.ലഹരിയുടെ ഉപയോഗം തടയാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ക്ലീന്‍ സ്ലൈറ്റിന്റെ രണ്ടാം ഘട്ട പരിശോധനക്കിടെയാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്.30 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെടുത്തതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്പൊലീസ് നായയുടെ സേവനവും തിരച്ചിലിനായി ഉപയോഗപ്പെടുത്തി.വാഹനങ്ങളിലും ലഹരി സംഘങ്ങള്‍ കൈയ്യടക്കാന്‍ ഇടയുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.