അതിരപ്പള്ളിയിൽ രണ്ട് ദിവസത്തിനിടെ ഉണ്ടായ കാട്ടാന ആക്രമണങ്ങളിൽ മൂന്ന് ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ ഇന്ന് ജനകീയ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. എല്ലാ രാഷ്ട്രീയ കക്ഷികളും സംയുക്തമായിട്ടാണു ഹര്‍ത്താല്‍ ആചരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി അതിരപ്പള്ളി, വാഴച്ചാൽ ഇക്കോ ടൂറിസം സെൻറർ ഇന്ന് അടച്ചിടും. അതേസമയം മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.