Share this Article
കാസര്‍ഗോഡ് സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
12 students injured after Kasargod school van went out of control and hit a tree

കാസര്‍ഗോഡ് സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.  മാന്യ കുഞ്ചാറിലാണ് സംഭവം. സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന കോളിയടുക്കം അപ്സര ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാഹനം, നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ കുട്ടികളെ കാസര്‍ ഗോട് ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories