Share this Article
തിരുവനന്തപുരത്തുനിന്ന് ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച ഇതരസംസ്ഥാനക്കാര്‍ പിടിയില്‍
stealing luxury bikes from Thiruvananthapuram ;Defendants  arrested

തിരുവനന്തപുരത്തുനിന്ന്  ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച ഇതരസംസ്ഥാന മോഷ്ടാക്കളെ ബാലരാമപുരം പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് സമീപത്തുനിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന രണ്ട് ബൈക്കുകള്‍  മൂന്ന് അംഗ സംഘം മോഷ്ടിച്ച് കടന്നത്. തമിഴ്നാട്ടില്‍ നിന്നും ശനിയാഴ്ച രാത്രി എത്തിയ മൂന്ന് അംഗ സംഘം ബൈക്കിന്റെ ലോക്ക് പൊട്ടിച്ച് കടത്തിക്കൊണ്ട് പോയത്. ദേശീയപാതിയിലേതടക്കം 1200 ലേറെ സിസിടിവി ക്യാമറകളും മെബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

കന്യാകുമാരി,നാഗാര്‍കോവില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പ്രതികളെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സ്വാമിയാര്‍മടത്തില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് പൊളിച്ച് വില്‍ക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. മുന്ന് അംഗസംഘത്തില്‍ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. മോഷ്ടിച്ച ബൈക്കുകളും പോലിസ് കണ്ടെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories