Share this Article
തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
A young man hacked his friend to death in Thiruvananthapuram

തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories