Share this Article
വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Farmer commits suicide due to Indebtedness in Wayanad

വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. എടവക എള്ളു മന്ദത്തെ കര്‍ഷകന്‍ കടുക്കാംതൊട്ടിയില്‍ കെ.കെ. അനില്‍ (32) ആണ് ജീവനൊടുക്കിയത്.5.5 ലക്ഷത്തോളം കടം കേരള ബാങ്കിലുണ്ട്. കൂടാതെ പിതാവിന്റെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിലും ഗ്രാമീണ്‍ ബാങ്കിലുമായി കടമുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ വാഴ കൃഷി പൂര്‍ണമായി നശിച്ചിരുന്നു. നെല്ല് കൃഷിയും നഷ്ടത്തിലായിരുനിനു. ഇതിന്റെ മനോവിഷമമാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories