Share this Article
ഇടുക്കിയിൽ 11 വയസുകാരിയെ പീഡിപ്പിച്ച ജാർഖണ്ഡ് കാരൻ പിടിയിൽ
Jharkhand man arrested for molesting 11-year-old girl in Idukki

ഇടുക്കിയിൽ 11 വയസുകാരിയെ പീഡിപ്പിച്ച ജാർഖണ്ഡ് കാരൻ പിടിയിൽ . സംഭവത്തിന്‌ ശേഷം, രക്ഷ പെടുന്നതിനായി പ്രതിയും ഭാര്യയും കൊടും കാട്ടിൽ കഴിഞ്ഞത് അഞ്ച് ദിവസം .ഒടുവിൽ തമിഴ്‌നാട്ടിലേയ്ക് കടക്കാൻ ശ്രമിയ്ക്കവേ പിടിയിൽ ആവുകയായിരുന്നു 

ജാർഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ഡിസംബർ 31 നാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടിൽ ഒറ്റയ്കയിരുന്ന കുട്ടിയെ കാട്ടിലേയ്ക് കൂട്ടി കൊണ്ടു പോയി പിടിപ്പിയ്കുകയായിരുന്നു. വയറു വേദന അനുഭവപെട്ട കുട്ടി മാതാ പിതാക്കളോട് വിവരം പറയുകയും ഇവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളുവിൽ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേയ്ക്ക്‌ കടന്ന ഇവർ അഞ്ച് ദിവസത്തോളം കൊടും കാട്ടിൽ തങ്ങി.

പോലിസ് ലുക് ഔട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും മൂന്നാറിലെ ഒരു പറ്റം യുവാക്കളുടെ  സഹായത്തോടെ പല മേഖലകളിലും തെരച്ചിൽ നടത്തി. കൊടും കാട്ടിൽ അഞ്ച് ദിവസത്തോളം കഴിഞ്ഞ ഇവർ സംഭവ സ്ഥലത്ത് നിന്നും ഏകദേശം 50 കിലോ മീറ്റർലധികം സഞ്ചരിച്ച് അകലെയുള്ള ബോഡി മെട്ടിൽ എത്തുകയായിരുന്നു. ബസ് മാർഗം തമിഴ്‌നാട്ടിലേയ്ക് കടക്കാൻ ശ്രമിയ്ക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു ഭാര്യയെ ബസിൽ നിന്ന് പിടികൂടി  .  ഇയാൾ ബസിൽ നിന്ന് ഇറങ്ങി ബോഡി റോഡിലൂടെ കാട്ടിലെക്ക്ഓടി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെയും എക്സൈസ് സംഘത്തിന്റെയും തമിഴ്നാട് പോലിസിൻറെയും സഹായത്തോടെയാണ് മൂന്നാർ പോലിസ് ഇയാളെ പിടികൂടിയത് . പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories