Share this Article
image
നഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ 100 നഴ്‌സുമാര്‍ക്കെതിരെ കേസ്
Nurses Association filed a case against 100 nurses in Kannur Collectorate in March.

കേരള ഗവണ്മെന്റ് നേഴ്സസ് അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ 100 ഓളം നഴ്സുമാർക്കെതിരെ കണ്ണൂർ ടൌൺ പോലീസ് കേസ് എടുത്തു.കുറ്റംചെയ്യണമെന്ന ഉദ്ദേശത്തോടെ മാർച്ച്‌ സംഘടിച്ചുവെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്താണ് കേസെടുത്തത്

 കഴിഞ്ഞദിവസം ഉച്ചയോടെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കളക്ടറേറ്റ് ഗേറ്റിനു മുന്നിൽ പ്രതിഷേധക്കാരെ തടയാൻ പോലീസ് എത്താത്തതിനെ തുടർന്ന് സമരം ഗേറ്റിനു അകത്തേക്ക് വ്യാപിക്കുകയായിരുന്നു. കളക്ടറേറ്റ് ഗേറ്റിനു അകത്തേക്ക് പ്രവേശിച്ച നൂറോളം നേഴ്സുമാർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ മാർച്ച് സംഘടിപ്പിച്ചു എന്നാണ് എഫ്ഐആർ.

143,147,283,447,149 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് . മുൻകൂട്ടി നോട്ടീസ് നൽകിയത് പ്രകാരം നടത്തിയ പ്രതിഷേധം തടയാനുള്ള ഉത്തരവാദിത്വം പോലീസിന്റെതാണെന്നും പോലീസിന് വീഴ്ച സംഭവിച്ചത് കൊണ്ടാണ് സമരക്കാർ കളക്ടറേറ്റ് ഗേറ്റിന് അകത്തേക്ക് പ്രവേശിച്ചതെന്നും ആരോപിച്ച്‌ എം വിജിൻ എം എൽ എ സമരക്കാർക്കെതിരെ കേസെടുക്കുവാനുള്ള തീരുമാനത്തെ എതിർത്തിരുന്നു.  പിങ്ക് പോലീസ്  ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടതിനാലാണ് കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്താൻ സാധിക്കാതിരുന്നത് എന്നാണ് പോലീസിന്റെ വാദം  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories