കാണികളെ ആകാംഷയിലാക്കി ഇരിങ്ങാലക്കുടയിൽ ജപ്പാന്‍ വനിതയുടെ നങ്ങ്യാര്‍ കൂത്ത്. മാധവനാട്യ ഭൂമിയില്‍ നടന്ന കൂടിയാട്ട കലോത്സവത്തിലാണ് നങ്ങ്യാര്‍ കൂത്ത് അരേങ്ങറിയത്. മിച്ചികൊ ഓനോ എന്ന ജപ്പാന്‍ വനിതയാണ് പൂതനാമോക്ഷം അവതരിപ്പിച്ചത്.
അരങ്ങേറ്റം കൊണ്ട് ഇരിങ്ങാലക്കുടക്കാരുടെ മനം കവർന്നിരിക്കുകയാണ് ഈ ജപ്പാൻ വനിത. കേരളീയ കലകളിലുള്ള താല്പര്യം കൊണ്ട് കഴിഞ്ഞ ആറേഴുവര്‍ഷമായി കൃത്യമായ ഇടവേളകളില്‍ ഇരിങ്ങാലക്കുടയിലെത്തിയാണ് നങ്ങ്യാര്‍ കൂത്ത് അഭ്യസിച്ചത്. അതേ മണ്ണിൽ തന്നെയായിരുന്നു കാണികളെ ത്രില്ലടിപ്പിച്ച മിച്ചിക്കോയുടെ അരങ്ങേറ്റവും.
പന്ത്രണ്ട് ദിവസങ്ങളായി ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിലായിരുന്നു മിച്ചികൊയുടെ നങ്ങ്യാര്‍ കൂത്ത് അവതരണം. പൂതനാമോക്ഷം ആണ് അരങ്ങേറ്റത്തിനായി തിരഞ്ഞെടുത്തത്. നങ്യാർകൂത്ത് കലാകാരി സരിത കൃഷ്ണകുമാറിന്റെ ശിഷ്യയാണ് ജപ്പാൻ വനിതയായ മിച്ചികോ ഓനോ. കേരളത്തിന്റെ തനതു കലകളിൽ വിദേശീയർക്കുള്ള താല്പര്യം എന്നും പ്രകടമാണ്. കലാരംഗത്തേയ്ക്ക് കടന്നുവരുവാൻ മറ്റുള്ളവർക്കുള്ള പ്രചോദനം കൂടെയാണ് മിച്ചിക്കോയുടെ ഈ അരങ്ങേറ്റം.