തൃശ്ശൂരില്‍ കർഷകരെ ദുരിതത്തിലാക്കി കാട്ടുപന്നിക്കൂട്ടം.. ചേലക്കര അന്തിമഹാകാളൻ കാവ് പുലാകോട് പാടശേഖരത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ച് കർഷകരെ കണ്ണീരിലാഴ്ത്തുന്നത്.
ചേലക്കര ഗ്രാമ പഞ്ചായത്ത് അയ്യായിരം കുളമ്പ് പ്രദേശത്തെ കർഷകനായ ടി.എ കേശവൻകുട്ടിയുടെ വിളവെടുക്കാൻ പാകമായ നെൽക്കതിരുകളാണ് വ്യാപകമായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. കടവും പണയവുമായി വലിയതുക ചിലവിട്ട് ഇറക്കിയ കൃഷി ഒറ്റരാത്രി കൊണ്ടാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. പന്നികള്‍ കൃഷി നശിപ്പിച്ചത് മൂലമുണ്ടായ നഷ്ടം താങ്ങാന്‍ കഴിയാവുന്നതിലും അപ്പുറമാണെന്നും, സർക്കാർ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സഹായങ്ങൾ ഉടൻ നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം..
നെൽക്കതിരുകൾക്ക് പുറമേ പാടത്തെ വരമ്പും വ്യാപകമായി കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്. ചേലക്കര നിയോജകമണ്ഡലത്തിൽ പലയിടത്തും കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും ശാശ്വത പരിഹാരത്തിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും കർഷകർക്ക് ആക്ഷേപമുണ്ട്.