Share this Article
വിസി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണരുടെ നിര്‍ദേശം മുഖവിലക്കെടുക്കാതെ കേരള സര്‍വകലാശാല
Kerala Sarvakalasha did not accept the Governor's directive regarding the appointment of VC

വിസി നിയമനവുമായി ബന്ധപ്പെട്ട ഗവർണരുടെ നിർദേശം മുഖവിലക്കെടുക്കാതെ കേരള സർവകലാശാല. വിസി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിലേക്ക് സർവകലാശാല ഉടൻ പ്രതിനിധിയെ നൽകില്ല. നടപടി വൈകിപ്പിക്കുന്നതിനെതിരെ ഗവർണർ വീണ്ടും കോടതിയെ സമീപിക്കാനാണ് സാധ്യത.

വിസി നിയമനം സംബന്ധിച്ച ഗവർണരുടെ നിർദേശം അംഗീകരിക്കാത്ത നിലപാടാണ് കേരള സർവകലാശാല സ്വീകരിക്കുന്നത്. വിസി നിയമനത്തിനുള്ള മൂന്നംഗ സർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഉടൻ നൽകില്ല എന്ന നിലപാടാണ് കേരള സർവകലാശാല സ്വീകരിക്കുന്നത് . 

ഇതേകാര്യം ഗവർണർ, ആവർത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിൽ സർവകലാശാല നിയമോപദേശം തേടിയിരുന്നു. ഗവർണർ നിയമിച്ച സെനറ്റ് അംഗങ്ങളുടെ പട്ടിക ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നതിനാൽ സെനറ്റ് ചേരാനോ സർച്ച് കമ്മറ്റി പ്രതിനിധിയെ നൽകാനോ കഴിയില്ല. 

വിസി നിയമനം സംബന്ധിച്ച് നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണ്. അതേസമയം വിസി നിയമന കമ്മറ്റിയുടെ ഘടന മാറ്റുന്ന ബില്ലും ഗവർണരെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്ന ബില്ലും രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കൂടാതെ സർവകലാശാല ചട്ടങ്ങൾ യുജിസി നിയമം എന്നിവയെ കുറിച്ചുള്ള തർക്കങ്ങളും കോടതിക്ക് മുന്നിലാണ്.ഇക്കാര്യങ്ങൾ പരിഗണിച്ച് സർച്ച് കമ്മറ്റിയിലേക്ക് തിടുക്കപ്പെട്ട്  പ്രതിനിധിയെ നൽകേണ്ടതില്ല  എന്നാണ് സർവകലാശാലയുടെ തീരുമാനം. ഇതിനെതിരെ ഗവർണർ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories