Share this Article
വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു
The father of the girl who was killed in Vandiperiyar was stabbed

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും നേരെയാണ് കുറ്റാരോപിതനായ അർജുനന്റെപിതാവിൻറെ സഹോദരൻ ആക്രമണം നടത്തിയത് .സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു . പരിക്കേറ്റ ഇവരെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും വണ്ടിപ്പെരിയാർ ധർമ്മാവലിയിൽ ഒരു മരണചടങ്ങിന് പോകവേ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ വച്ച് ഇവരെ വാഹനത്തിൽ കണ്ട കുറ്റാരോപിതനായ അർജ്ജുനന്റെ പിതൃ സഹോദരൻ പാൽരാജ് എന്നയാൾ ഇവരെ അസഭ്യം പറയുകയും ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി ഇത് ചോദ്യം ചെയ്തതോടെ ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവിന്  രണ്ട് കാലുകൾക്കുംവയറിനും പരിക്കേറ്റു .പെൺകുട്ടിയുടെ മുത്തച്ഛൻറെ കൈക്കും വയറിനും പരിക്കേറ്റിട്ടുമുണ്ട്.ഉടൻതന്നെ ഇവരെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു . മരണ ചടങ്ങിന് പോകുവഴിതങ്ങളെ കണ്ട് പാൽരാജ് എന്നയാൾ അസഭ്യമായ രീതിയിൽ കൈ കാണിക്കുകയും തുടർന്ന് അസഭ്യം പറഞ്ഞതിനെത്തുടർന്ന് ചോദിച്ച തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.

വാക്കേറ്റം ഉന്തിലുംതള്ളിലും എത്തിയതോടെ പാൽരാജ് തൻറെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നും ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും പറഞ്ഞു.വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനുശേഷം ആക്രമിച്ചയാൾക്ക് നേരെ നടപടി ഉണ്ടാവുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories