Share this Article
കാട്ടാക്കടയില്‍ പത്ത് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം
An attempt was made to abduct a ten-year-old girl from Kattakada

കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന  10 വയസുകാരിയെ തട്ടികൊണ്ടു പോകാൻ ശ്രമം. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കുറകോണം, ലിജി ഭവനിൽ സുജ,വിജയകുമാർ ദമ്പതികളുടെ മകളായ വിദ്യ വി.എസ് (10) യാണ് കറുത്ത പാൻ്റും കാക്കി ഷർട്ട് അണിഞ്ഞ ആൾ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്.

പുലർച്ചെ 3 മണിയോടെയാണ് സംഭവം. വീടിൻ്റെ നടുമുറിയിൽ അമ്മുമ്മ വിജയകുമാരി (62)ക്കെപ്പം വിദ്യയും, അനുജൻ വൈഷണവും ഉറങ്ങുകയായിരുന്നു. കുട്ടിയെ തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുഞ്ഞ് അമ്മാമ എന്ന് ശബ്ദത്തിൽ വിളിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പിതാവ് വിജയകുമാർ പിന്നലെ ചെന്നെങ്കിലും ആളെ പിടികൂടാൻ കഴിഞ്ഞില്ല. പുലർച്ചെ തന്നെ പോലീസിനെ അറിയിച്ചതിൻ്റെ അടിസ്ഥാനൽ കാട്ടാക്കട SHO ഷിബു സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories