Share this Article
കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലയിലെ അരീക്കോട് മേഖലാ സമ്മേളനം നടന്നു
Cable TV Operators Association held a regional conference at Areekode in Kozhikode district

കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അരീക്കോട് മേഖലാ സമ്മേളനം നടന്നു. എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം കേരള വിഷന്‍ ചാനല്‍ എംഡിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രജീഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു. 

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മേഖലാ സമ്മേളനമാണ് അരീക്കോട് നടന്നത്. എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തില്‍ കേരള വിഷന്‍ ചാനല്‍ എംഡിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രജീഷ് അച്ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്ത് മെമ്പര്‍മാരില്‍ നിന്നും ആരംഭിച്ച മേഖല ഇന്ന് 30 ലധികം മെമ്പര്‍മാരിലേക്ക് എത്തിനില്‍ക്കുന്നു എന്നതാണ് സംഘടനയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് ബക്കര്‍ കെ.ടി അധ്യക്ഷനായി.  അബ്ദുള്‍ കരീം അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്റ്റാന്‍ലി കെ പി സ്വാഗതം പറഞ്ഞു. സെക്രട്ടറി വിനോദ്കുമാര്‍ എ കെ മേഖല റിപ്പോര്‍ട്ടും, മേഖലാ ട്രഷര്‍ നിബു സാമ്പത്തിക റിപ്പോര്‍ട്ടും, സുജിത്ത് കുമാര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും, ഒ. ഉണ്ണികൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്റ്റാന്‍ലി കെ പി, സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍, ജില്ലാ പ്രസിഡണ്ട് അഫ്സല്‍ പി പി, ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ വാസുദേവന്‍ ചൂലൂര്‍, കോഴിക്കോട് വിഷന്‍ എംഡി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories