Share this Article
തൃശ്ശൂര്‍ കൊരട്ടിയില്‍ വീട്ടിലും ക്ഷേത്രത്തിലും മോഷണം
Theft in house and temple in Thrissur Koratti

തൃശ്ശൂര്‍ കൊരട്ടിയില്‍ വീട്ടിലും ക്ഷേത്രത്തിലും മോഷണം..വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയി. ക്ഷേത്രത്തിലെ വിളക്കുകളുള്‍പ്പടെ  മോഷ്ടാക്കള്‍ കവര്‍ന്നു. സംഭവത്തില്‍  കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

കൊരട്ടി ചെറുവാളൂർ കൂട്ടാല ഭദ്രകാളി ക്ഷേത്രത്തിലും, പ്രദേശവാസി  സുബയ്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്.സുബയ്തയും മകളുമാണ് വീട്ടില്‍ താമസിക്കുന്നത്. നാലു ദിവസമായി  വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല.ഇതിനിടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം.

ജനല്‍ പൊളിച്ച് വീടിന് അകത്ത് കടന്ന മോഷ്ടാക്കള്‍ 10 പവൻ സ്വർണ്ണവും പണവും കവര്‍ന്നു. വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ്  മോഷണ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തില്‍ പരിശോധിച്ചപ്പോഴാണ്  ക്ഷേത്രത്തിലും നിരവധി സാധനങ്ങൾ മോഷണം പോയതായി അറിയുന്നത്.ക്ഷേത്ര കമ്മറ്റി ഓഫീസിന്‍റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ വിളക്കുകളുടെ  നാരായങ്ങള്‍ ഉരിയെടുത്തു.

വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും മോഷണം പോയതായും പറയുന്നു.മോഷ്ടിച്ച ചില സാധനങ്ങൾ തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.രണ്ട് വര്‍ഷം മുമ്പ് ഇതേ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടന്നിരുന്നു.വർഷത്തിൽ ഒരു മാസം മാത്രമാണ് ക്ഷേത്രം തുറക്കുന്നത്. സംഭവത്തില്‍ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് ആണ് അന്വേഷം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories