Share this Article
Union Budget
ബസ്സുകള്‍ക്കിടയില്‍പെട്ട് ലോട്ടറി വല്‍പ്പനക്കാരന് ദാരുണാന്ത്യം
Lottery operator met a tragic end by falling between buses

കണ്ണൂർ പയ്യന്നൂര്‍ പഴയബസ്റ്റാന്റില്‍  ബസുകള്‍ക്കിടയില്‍പെട്ട് ലോട്ടറി വല്‍പ്പനക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.പയ്യന്നൂര്‍ കേളോത്തെ രാഘവന്‍ ആനിടില്‍ എന്ന അറുപത്തിയാറ് വയസ്സുകാരനാണ് മരണപ്പെട്ടത്.  കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് ട്രാക്കില്‍ വെക്കാനായി പിന്നോട്ടെടുക്കുമ്പോള്‍ ലോട്ടറി വിൽപനക്കാരനായ രാഘവൻ  ബസുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂർ പൊലീസ് ബസ് ഡ്രൈവറുടെ പേരിൽ കേസെടുത്തു.പയ്യന്നൂരിലെ ആദ്യ കാല ടാക്‌സി ഡ്രൈവറായിരുന്നു രാഘവൻ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories