കോഴിക്കോട് നടക്കാവില്‍ സ്ഥിതിചെയ്യുന്ന കരകൗശല വിലപ്പനശാല മാതൃകയാവുകയാണ്.സ്ഥാപനം നിയന്ത്രിക്കുന്നതും വില്‍പ്പന നടത്തുന്നതുമെല്ലാം ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ നാല് പെണ്‍കുട്ടികളാണ്.ടീന മറിയം തോമസ്,കെ സി അഞ്ജന ,അഞ്ജലി സുരേന്ദ്രന്‍ ,അനുശ്രി സര്‍ഗശേഷി എന്ന സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്ന ഈ പെണ്‍ക്കുട്ടികള്‍ ഇവിടെയെത്തുന്നവര്‍ക്ക് മനക്കരുത്തിന്റെ ജീവിത പാഠം പകര്‍ന്ന് നല്‍കും.
ക്രാഫ്റ്റ് സാധനങ്ങളുടെ നടത്തിപ്പും വില്‍പ്പനയ്ക്കുമെല്ലാം നേതൃത്വം നല്‍കുന്നത് ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ ഈ പെണ്‍ക്കുട്ടികളാണ്.ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ സ്ത്രികള്‍ നടത്തുന്ന അത്യപൂര്‍വം ഷോപ്പുകളിലൊന്നുകൂടെയാണ് സര്‍ഗശേഷി.ഇവിടേക്ക് വരുന്ന ഒരോരുത്തരെയും സ്വികരിക്കാനും സാധനങ്ങള്‍ പരിജയപ്പെടുത്താനും വിലപറയാനും വേണമെങ്കിലൊന്ന് വിലപേശാനുമെല്ലാം ഇവര്‍ മുന്നിലുണ്ട്.
ഈ പെണ്‍ക്കൂട്ടായ്മയ്ക്ക് പരിശീലനം നല്കുന്നതും വില്പ്പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതും ട്രെയിനറായ ജയലളിത ടിച്ചര്‍ കൂടെയാണ്.സ്ഥാപനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍ രണ്ട് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് ആരംഭിച്ച സ്ഥാപനത്തില്‍ ആറന്‍മുള കണ്ണാടി മുതല്‍ ബാങ്കും ശില്‍പ്പങ്ങളും ചകിരിയില്‍ നിര്‍മിച്ച ആഭരണങ്ങളും തുടങ്ങി ഭൂരിഭാഗം കരകൗശല ഉല്‍പ്പന്നങ്ങളും ലഭ്യമാകും .