Share this Article
കുതിരാനിലെ ഇടത് തുരങ്കം അടച്ചു; അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചത്
The left tunnel at Kuthiran was closed; Closed for maintenance

ദേശീയപാത തൃശ്ശൂര്‍  കുതിരാനിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന്‌  തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. തിങ്കൾ  രാവിലെമുതലാണ് നിയന്ത്രണം തുടങ്ങിയത്‌. തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിങ്‌ നടത്തുന്ന പ്രവൃത്തികളാണ് പ്രധാനമായും നടക്കുക. ഇതിനുള്ള ഗാൻട്രിയും സജ്ജമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റിങ്‌ ജോലികൾ തുടങ്ങി നാല് മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories