കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനകേസില്‍ വകുപ്പ് തല നടപടിയുടെ ഭാഗമായി നഴ്‌സിങ് സുപ്രണ്ടിനെ സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിച്ചു.പിന്നാലെ അതിജീവിതയ്ക്ക് ഒപ്പം നിന്നതുകെണ്ടാണ് നഴ്‌സിങ് സുപ്രണ്ടിനെ സ്ഥലം മാറ്റിയത് എന്ന ആരോപണം നിഷേധിച്ചുകൊണ്ട് അതിജീവിത തന്നെ രംഗത്ത് വന്നു.
മെഡിക്കല്‍ കോളേജ് ഐസിയു വില്‍ ചികി ത്സയില്‍ കഴിഞ്ഞ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച കേസുമായി ബദ്ധപ്പെട്ട വകുപ്പുതലനടപടിയുടെ ഭാഗമായി ചീഫ് നഴ്സിങ് ഓഫീസറെയും നഴ്‌സിങ് സുപ്രണ്ടിനയും സ്ഥലംമാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു.ചീഫ് നഴ്സിങ് ഓഫീസര്‍ വി.പി. സുമതിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കും നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളേജിലേക്കുമാണ് സ്ഥലംമാറ്റിയത്. .പിന്നാലെ അതിജീവതയ്ക്ക് ഒപ്പം നിന്നത് കൊണ്ടാണ് ഇരുവരെയും സ്ഥലം മാറ്റിയത് എന്ന് ആരോപണം നിഷേധിച്ചുകൊണ്ട് യുവതി തന്നെ രംഗത്ത് വന്നു.അതിജീവിത എന്ന നിലയില്‍ ഒരുതരത്തിലുമുള്ള സഹായം ലഭിച്ചിട്ടില്ലെന്നും ശക്തമായ നിയമ പോരാട്ടം തുടരുമെന്നും അതിജീവത പത്രകുറിപ്പില്‍ പറയുന്നു.മുന്നേ തന്നെ അതിജീവിതയ്ക്ക് ഒപ്പം നിന്ന സിനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു.