Share this Article
image
കൊല്ലത്ത് നാലേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
A young man was arrested with four and a half kilos of ganja in Kollam

കൊല്ലത്ത് നാലേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആയുർ ഇളമാട് സ്വദേശി  ആൽബിനാണു കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊല്ലം റൂറൽ എസ്. പി. കെ. എം. സാബു മാത്യുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ഇളമാട് തൊട്ടശ്ശേരി സ്വദേശി ആൽബിൻ വി. എസ്  നെ യാണ് കൊട്ടാരക്കര കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്.

വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗം കോട്ടയത്തു എത്തി അവിടെനിന്നും KSRTC  ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് പിടികൂടിയത്, ട്രാവൽ ബാഗിൽ രണ്ട് പൊതികളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. കൊട്ടാരക്കര DYSP G. D വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം SI ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര CI പ്രശാന്ത് വി എസ്, പൂയപ്പള്ളി CI ബിജു, ചടയമംഗലം CI സുനീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories