Share this Article
ചെറുവണ്ണൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മരിച്ചത് വെസ്റ്റ്‌ഹിൽ സ്വദേശി റഊഫ്
One person died in a accident in Cheruvannur; Rauf, a native of Westhill, died

കോഴിക്കോട് ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ വെസ്റ്റ്ഹിൽ സ്വദേശി ടി.പി.റഊഫ്ആണ് മരിച്ചത്. 33 വയസ്സായിരുന്നു. സ്കൂൾ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ റഊഫ് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. എതിരെ വന്ന ട്രക്കിന്റെ പിൻചക്രത്തിനടിയിൽ പെട്ടായിരുന്നു റഊഫിന്റെ ദാരുണാന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories