നേപ്പാളിലും ഉത്തരേന്ത്യയിലും കൂടുതലായി കാണുന്ന രുദ്രാക്ഷമരം തൃശ്ശൂരിലും കായ്ച്ചത് കൗതുക കാഴ്ച്ചയാകുന്നു.. പുത്തൂർ കൈനൂർ ശിവക്ഷേത്രത്തിൽ ചുറ്റമ്പലത്തിന് സമീപം 5 വര്‍ഷം മുമ്പ് നട്ട തെെ ആണ് ഇപ്പോള്‍ നിറയെ കായ്ച്ചത്..കേരളത്തില്‍ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും മാത്രമാണ് രുദ്രാക്ഷ വൃക്ഷം കണ്ടുവരുന്നത്..
രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. ഹൈന്ദവ വിശ്വാസങ്ങളിൽ പുരാതനകാലം മുതൽക്കുതന്നെ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ചിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വലിയ ഔഷധഗുണങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം പതിനാല് തരം രുദ്രാക്ഷങ്ങളാണ് ഉള്ളത്.
ഇതിൽ വളരെ അമൂല്യമായതും ലഭിക്കാനേറെ ദുഷ്ക്കരവുമായ രുദ്രാക്ഷങ്ങളിൽ ഒന്നാണ് ഏക മുഖി രുദ്രാക്ഷം. 5 വർഷം മുമ്പ് പുത്തൂര്‍ കൈനൂർ ശിവക്ഷേത്രത്തിൽ നട്ട് പരിപാലിച്ചു വന്ന രുദ്രാക്ഷ മരമാണ് ഇപ്പോൾ നിറയെ കായ്ച്ചു നിൽക്കുന്നത്. അപൂർവ്വമായി മാത്രം കാണുന്ന രുദ്രാക്ഷം കാണാൻ ക്ഷേത്രത്തിൽ എത്തുന്നവര്‍ നിരവധിയാണ്.